EDAPPALLocal newsPONNANI

പന്താവൂര്‍ ഇര്‍ഷാദ് വധം:പ്രതിയുമായി പൊന്നാനിയിലും കോഴിക്കോടും എത്തിച്ച് തെളിവെടുപ്പ് നടത്തി

മൊബൈലും സിമ്മും ലാപ്ടോപും കണ്ടെത്താനായില്ല

എടപ്പാൾ: പന്താവൂര്‍ ഇര്‍ഷാദ് വധക്കേസിലെ രണ്ടാം പ്രതി എബിനുമായി അന്യേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.വട്ടംകുളത്തും പൊന്നാനിയിലും കോഴിക്കോടും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.വട്ടംകുളത്ത് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന തെളിവെടുപ്പില്‍ പ്രതികള്‍ ഉപേക്ഷിച്ച ചെക്ക് ബുക്കും വിഗ്രഹത്തിന്റെ ഫോട്ടോയും ഗ്ളൗസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.പൊന്നാനി അഴിമുഖത്ത് ഇര്‍ഷാദിന്റെ ലാപ്ടോപ്  വലിച്ചെറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.കോഴിക്കോട് ബൈപാസിന് സമീപം മൊബൈലും സിമ്മും കണ്ടെത്തുന്നതിനായി മുങ്ങല്‍വിദഗ്തരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും   കണ്ടെത്താനായിട്ടില്ല.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു,ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു എന്നിവരുടെ നേതൃത്വത്തലുള്ള അന്യേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button