EDUCATION

സമാധാന നൊബേല്‍; മരിയ റസ്സയും ദിമിത്രി മുറാട്ടോവും ജേതാക്കള്‍.

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പിനോ-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മരിയ റസ , റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദമിത്രി മുറാത്തോ എന്നിവര്‍ക്കാണ് നോബേല്‍ . അധികാര ദുര്‍വിനിയോഗം തുറന്നുകാട്ടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിനാണ് പുരസ്‌കാരം. ഇരുവരും നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകകളെന്ന് നൊബേല്‍ സമിതി വിശേഷിപ്പിച്ചു.

നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇവരെന്നും നോബേല്‍ സമിതി വ്യക്തമാക്കി. 11 ലക്ഷം ഡോളറാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തുക. ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിരന്തരം തന്റെ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം വഴിയാണ് മരിയ റെസ്സ വാര്‍ത്തകള്‍ നല്‍കിയത്.

റഷ്യല്‍ നൊവാജ ഗസറ്റ് എന്ന പത്രം സ്ഥാപിച്ച ദിമിത്രി മുറാത്തോ അന്ന് മുതല്‍ കഴിഞ്ഞ 24 വര്‍ഷമായി പത്രത്തിന്റെ എഡിറ്ററാണ്. റഷ്യയില്‍ അഭിപ്രായ സ്വതന്ത്രത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ലോക ഫുഡ് പ്രോഗ്രാമിനാണ് കഴിഞ്ഞ വര്‍ഷം സമാധാന നോബേല്‍ സമ്മാനം ലഭിച്ചത്. ലോകമാകെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നടത്തിയ ഇടപെടലാണ് ഇവരെ സമ്മാനത്തിന് അര്‍ഹരാക്കിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button