KERALA

കൊടകര കുഴല്‍പ്പണക്കേസ്;കൂടുതല്‍പണം കണ്ടെടുത്തു.

കൊടകര ബി ജെ പി കുഴല്‍ പണക്കേസ് കൂടുതല്‍ പണം വീണ്ടെടുത്തു.ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ് 1.40 ലക്ഷം രൂപ പോലീസില്‍ ഹാജരാക്കിയത്.പ്രതി ദീപ്തി ഇയാള്‍ക്ക് കടമായി നല്‍കിയതായിരുന്നു തുക. തുക ഷിന്റോക്ക് കൈമാറിയ വിവരം ദീപ്തി തന്നെയാണ് പോലീസിനെ അറിയിച്ചത്. കൊടകര കള്ളപ്പണ്ണക്കേസില്‍ മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. പ്രതികള്‍ പലരീതിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച പണം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് കാറില്‍ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ കൊടകര ദേശീയ പാതയില്‍ വച്ച് ക്രിമിനല്‍ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൂന്നരകോടിയില്‍ ഇതു വരെ കണ്ടെത്തിയത് 1 കോടി 47 ലക്ഷം രൂപയാണ്. ബാക്കി തുക കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button