MALAPPURAM
കാടാമ്പുഴ കൂട്ട കൊലപാതകം: ശിക്ഷാവിധി നാളെ.
മലപ്പുറം കാടാമ്പുഴ കൊലപാതക കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും.
2017 ലാണ് കേസിനാസ്പദമായ സംഭവം. പൂര്‍ണ ഗര്‍ഭിണിയായ കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ,ഏഴു വയസ്സുള്ള മകന് ദില്‍ഷാദ് എന്നിവരെയാണ് പ്രതി ഷരീഫ് കൊലപ്പെടുത്തിയത്. ഉമ്മുസല്‍മയുമായി അടുപ്പത്തിലായിരുന്ന പ്രതി അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.