EDAPPALLocal news
ഗാന്ധി സ്മൃതി പ്രഭാഷണം സംഘടിപ്പിച്ചു
എടപ്പാൾ: എടപ്പാൾ അങ്ങാടി സാംസ്കാരിക കേന്ദ്രം ഗ്രന്ഥശാല,വായനശാല ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി പ്രഭാഷണം സംഘടിപ്പിച്ചു.’ഗാന്ധിജിയും മതേതര ഇന്ത്യയും ‘എന്ന വിഷയത്തിൽ ഡോ. ഹരിയാനന്ദകുമാർ പ്രഭാഷണം നടത്തി.അങ്ങാടി സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് അക്ബർ പാറമ്മൽ അദ്ധ്യക്ഷത വഹിച്ചു.മജീദ് അമാന,റഫീഖ് എടപ്പാൾ,അബ്ദുൾ ജലീൽ എം.വി,അബ്ദുൾ റഷീദ് ടി,അബ്ദുൾ ഗഫൂർ ടി.കെ,സുബൈർ കൊടിയിൽ,നാസർ പി.വി,ഷംസുദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.