EDAPPALGULFLocal news

ഈദ്-ഓണം-ആഘോഷവും വാർഷിക ജനറൽ ബോഡിയും നടത്തി

മസ്കത്ത്: എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ ‘ഇടപ്പാളയം ഒമാൻ ചാപ്റ്റർ’ ഒന്നാം വാർഷികവും ഈദ്-ഓണം ആഘോഷവും വാർഷിക ജനറൽ ബോഡിയും സെപ്റ്റംബർ 17ന് വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തി. ഇടപ്പാളയം ജോയിന്റ് സെക്രെട്ടറി ആഷിഫ് കോടിയിൽ സ്വാഗതവും സതീശൻ മൂത്തേടത്ത് അധ്യക്ഷതയും വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ഇടപ്പാളയം ഗ്ലോബൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി നിർവഹിച്ചു.

ഇടപ്പാളയത്തിന്റെ ഗ്ലോബൽ തലത്തിലുള്ള ഭാവി കാര്യങ്ങളെ കുറിച്ച് ഇടപ്പാളയം ഗ്ലോബൽ സെക്രട്ടറി അബൂബക്കർ മാങ്ങാട്ടൂർ വിശദമായി സംസാരിച്ചു. വാർഷിക റിപ്പോർട്ട് ഇടപ്പാളയം ഒമാൻ സെക്രട്ടറി ബാജിഷ് തയ്യിൽ വളപ്പിലും ഫിനാൻഷ്യൽ റിപ്പോർട്ട് അജിത് മേലേപ്പാട്ടും അവതരിപ്പിച്ചു. എല്ലാ ഇടപ്പാളയം ഒമാൻ അംഗങ്ങൾക്കും നോർക്ക പ്രവാസി കാർഡ് എടുത്ത് കൊടുത്തതും നാട്ടിൽ വർഷത്തിൽ ഒരിക്കൽ അംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ ചെക്കപ്പ് ചെയ്യാവുന്ന സൗകര്യമുള്ളതുമായ കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചു.

ഇടപ്പാളയം ഒമാൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മാറ്റങ്ങളെ കുറിച്ചും പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ കുറിച്ചും ഇടപ്പാളയം ഒമാൻ രക്ഷാധികാരി അഷറഫ് എടപ്പാൾ വിശദീകരിച്ചു. കളരിപ്പയറ്റിൽ വിവിധ അവാർഡുകൾ നേടിയ എടപ്പാൾ സ്വദേശി ഹനീഫ ഗുരുക്കളെ ഇടപ്പാളയം ഒമാൻ എക്സിക്യൂട്ടീവ് അംഗങ്ങൾ നാട്ടിൽ അദ്ദേഹത്തെ ആദരിച്ചതിന്റെ വിഡിയോ പ്രദർശിപ്പിച്ചു.
തുടർന്ന് ഇടപ്പാളയം ഒമാൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളുടെ വിഡിയോ പ്രദർശനവും നടന്നു. ഇടപ്പാളയം ഒമാൻ ചീഫ് കോ-ഓർഡിനേറ്റർ നസീർ വട്ടംകുളം നന്ദി രേഖപ്പെടുത്തി. മുകളിൽ പറഞ്ഞ നാലു പഞ്ചായത്തുകളിൽ നിന്നും ഓമാനിലുള്ള മറ്റു പ്രവാസികളെ കൂടി ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button