KERALALocal news
കുന്നംകുളം കമ്പിപാലത്ത് ലോറിയുടെ പിൻഭാഗത്ത് നീണ്ടു നിന്നിരുന്ന പോസ്റ്റ് തലയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കുന്നംകുളം: കമ്പിപ്പാലത്ത് മിനി ലോറിയുടെ പുറകിലേക്ക് നീണ്ടു നിന്നിരുന്ന കെഎസ്ഇബി പോസ്റ്റ് തലയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അക്കിക്കാവ് കളത്തിയാൽ റോഡിൽ കണ്ണത്ത് വീട്ടിൽ പ്രേംകുമാർ (62) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കെഎസ്ഇബിയുടെ പോസ്റ്റുമായി പോയിരുന്ന മിനിലോറി തിരിക്കുന്നതിനിടെ പുറത്തേക്ക് നീണ്ടു നിന്നിരുന്ന പോസ്റ്റ് ബൈക്ക് യാത്രികന്റെ തലയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടന്ന ഉടനെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:ജയശ്രീ മക്കൾ : രാഹുൽ, നിഖിൽ
