KERALA
കോഴിക്കോട് നഗരത്തിൽ തീപ്പിടുത്തം
കോഴിക്കോട്: കോഴിക്കോട് പാളയത്തിനടുത്ത് മൊയ്തീന് പള്ളി റോഡിലെ ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്.കടയില്‍ കുടുങ്ങിക്കിടന്ന രണ്ട് പേരെ ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വി.കെ.എം ബില്‍ഡിംഗിലെ മൂന്നാം നിലയിലാണ് തീപിടിച്ചത്. അപകടം നടക്കുന്ന സമയത്ത് പതിനഞ്ചോളം പേര് കടയ്ക്കുള്ളിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല
മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിലെ നാല് ഫയര്‍ എഞ്ചിനുകള്‍ വന്നാണ് തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സമീപത്തെ കടകളെല്ലാം അടപ്പിച്ചു.

Hlo