Local newsTHRITHALA
ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചുവീണ കൂറ്റനാട് പെരിങ്ങോട് സ്വദേശി ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചാവക്കാട്:വടക്കേ ബൈപാസ് റോഡിൽ ടിപ്പർ ലോറിയിൽ തട്ടി മറിഞ്ഞ ബൈക്ക് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൂറ്റനാട്പെരിങ്ങോട് ശങ്കർ നിവാസിൽ 40 വയസ്സുള്ള ബിനുവാണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ടിപ്പർ ലോറിയിൽ തട്ടി ബിനു ടിപ്പർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് ബിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻവശത്തെ ടയർ കയറിയിറങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ബിനുവിനെ ചാവക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.