Local newsMALAPPURAM
മലപ്പുറത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; പ്രതികള്‍ പിടിയില്‍

മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിലെ ഊട്ടി റോഡ് ജങ്ഷനിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ പോലിസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മൊബൈല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് 21 മൊബൈല്‍ ഫോണുകള്‍ ഒരു ടാബും മോഷ്ടിച്ച പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശി നാസര്‍ (46,) തമിഴ്‌നാട് തുപ്പൂര്‍ ദര്‍മപുരി സ്വദേശി പളനിസ്വമി എന്നിവരെയാണ് പെരിന്തമണ്ണ സിഐ സുനില്‍ പുളിക്കളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 16ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ രാത്രി 10 മണിയോടുകൂടി പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ മൊബൈല്‍ ഷോപ്പിന്റെ മുമ്പില്‍ കിടന്നുറങ്ങുന്ന പോലെ നടിക്കുകയും പിന്നീട് കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുകയുമായിരുന്നു.
