Local newsMALAPPURAM

‘ഞങ്ങളെ അമ്ബൂക്കാനെവിട്ടു തരൂ’,സിയറ ലിയോൺ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല നിലമ്പൂർ എം.എൽ.എ പി.വി അൻവർ വീണ്ടും മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷനായി

മലപ്പുറം:പി.വി.അൻവർ എം.എൽ.എയെ കാണാനില്ലെന്ന്; ‘ഞങ്ങളെ അമ്ബൂക്കാനെ വിട്ടു തരൂ’,സിയറ ലിയോൺ
പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ
പൊങ്കാല നിലമ്ബൂർ എം.എൽ.എ പി.വി അൻവർ വീണ്ടും മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷനായി.
ബിസിനസ് ആവശ്യാർർഥം ആഫ്രിക്കയിലെ
സിയറ ലിയോണിലാണ് പി.വി അൻവർ
നിലവിലുള്ളത്.കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഉടനെയൊന്നും മണ്ഡലത്തില്‍ തിരിച്ചെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയുടെ ഔദ്യോഗിക നമ്ബറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ല, സ്വിച്ച്‌ഡ് ഓഫാണെന്നാണ് ലഭിക്കുന്ന മറുപടി. എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്ബ് മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

‘ഞങ്ങളെ അമ്ബൂക്കാനെ വിട്ട് തരൂ’

എം.എല്‍.എ അപ്രത്യക്ഷനായതിന് പിന്നാലെ സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട്​ എതിരാളികള്‍. ‘ഞങ്ങളെ അമ്ബൂക്കാനെ വിട്ട് തരൂ’, ‘ഞങ്ങളെ അന്‍വര്‍ക്കാനെ വിട്ടു തരൂ, ‘അമ്ബര്‍ക്കാനെ തിരികെ കയറ്റി വിടൂ’ എന്നിങ്ങനെ പരിഹാസ കമന്‍റുകളാണ്​ പേജില്‍ നിറഞ്ഞിരിക്കുന്നത്​. ഇംഗ്ലീഷില്‍ അടക്കം എഴുതിയ കമന്‍റുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ പഴയ വിവാദ പരാമര്‍ശമായ ‘ജപ്പാനില്‍ മഴ പെയ്യുന്നത് കേരളത്തിലെ കാര്‍മേഘം കൊണ്ട്’ എന്നിങ്ങനെയുള്ള കാര്യങ്ങളും പരിഹാസ കമന്‍റുകളിലുണ്ട്.

എം.എല്‍.എ മണ്ഡലത്തില്‍ ലഭ്യമല്ലെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കടക്കം ബുദ്ധിമുട്ടില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഒരു പി.എയും രണ്ട് അഡീഷണല്‍ പി.എയും നാല്​ സ്റ്റാഫുകളും എം.എല്‍.എ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്​. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും സഭയില്‍ എം.എല്‍.എയെ പ്രതിനിധീകരിച്ചു 60ഓളം ചോദ്യങ്ങള്‍ ഇ മെയില്‍ വഴി ചോദിച്ചതായും മറ്റുള്ളവരുമായി ചേര്‍ന്ന് 80ഓളം ചോദ്യങ്ങള്‍ ചോദിച്ചതായും എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button