അന്നനാളത്തിൽ കുടുങ്ങിയ മീൻമുള്ള് ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്തു; സംഭവം മലപ്പുറം പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ: അന്നനാളത്തിൽ കുടുങ്ങിയ മീൻമുള്ള് ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്ത് പെരിന്തൽമണ്ണ കിംസ് അൽശിഫ ഉദരരോഗ വിഭാഗം.
ശക്തമായ നെഞ്ചുവേദനയെ തുടർന്നു അമ്മിനിക്കാട് സ്വദേശിയായ പതിനെട്ടുകാരനാണ് കിംസ് അൽശിഫ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്.
പരിശോധനയിൽ ഭക്ഷണത്തോടൊപ്പം അബദ്ധത്തിൽ വിഴുങ്ങിയ മീൻമുള്ള് അന്നനാളത്തിൽ തറച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു ഉദരരോഗ വിഭാഗം മേധാവി ഡോ. സജു സേവിയർ, ഡോ. ബിബിൻ, അനസ്തറ്റിസ്റ്റ് ഡോ. സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ശസ്തക്രിയ കൂടാതെ എൻഡോസ്കോപ്പ് ഉപയോഗിച്ച് മീൻമുള്ള് വിദഗ്ധമായി പുറത്തെടുത്തു. പൂർണ ആരോഗ്യവാനായ രോഗിയെ അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു.