EDAPPALLocal news
എടപ്പാൾ സ്വദേശിയുടെ ബൈക്ക് മോഷണം ബാലുശ്ശേരി സ്വദേശി പിടിയിലായിൽ
ചങ്ങരംകുളം: ബാലുശ്ശേരി സ്വദേശിയായ ബൈക്ക് മോഷ്ടാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.ബാലുശ്ശേരി കിനാലൂര്‍ സ്വദേശി യാസിര്‍(24)നെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം പിടികൂടിയത്.എടപ്പാള്‍ അണ്ണക്കംപാട് സ്വദേശിയായ ഗോവിന്ദരാജിന്റെ ബൈക്ക് മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. സമാനമായ അഞ്ചോളം കേസില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ഒന്നര മാസം മുമ്പാണ് മറ്റൊരു കേസില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്.കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.