പൊന്നാനി സസ്പെൻഷൻ ബ്രിഡ്ജ്: നടപടികൾ പുരോഗമിക്കുന്നു

പൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിച്ച് നിര്‍മാണമാരംഭിക്കുന്ന പൊന്നാനി കടല്‍ പാലത്തിെന്റ ഫിനാന്‍ഷ്യല്‍ ബിഡ് അടുത്ത ആഴ്ച തുറക്കും. ടെക്നിക്കല്‍ ബിഡ് ജൂലൈയില്‍ തുറന്നിരുന്നു. രണ്ട് കമ്ബനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നാല്‍ നിര്‍മാണ കമ്ബനി ഏതെന്ന കാര്യത്തില്‍ തീരുമാനമാകും. തിരുവനന്തപുരം-കാസര്‍കോട് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മിക്കുന്ന കേബിള്‍ സ്റ്റേയ്ഡ് സസ്പെന്ഷന് ബ്രിഡ്ജിനായി ആഗോള ടെന്‍ഡറാണ് തുറന്നത്.
മാസങ്ങളോളം സര്‍വേ നടത്തി എല്‍ ആന്‍ഡ് ടി കമ്ബനിയാണ് പദ്ധതിയുടെ ഡി.പി.ആര് തയാറാക്കിയിരിക്കുന്നത്.
കോഴിക്കോട്-എറണാകുളം റൂട്ടിലെ ചരക്ക് വാഹനങ്ങളുടെ ഭാരം, ചരക്ക് ഇനം, വാഹനങ്ങളുടെ എണ്ണം, വാണിജ്യ- വ്യവസായ സാധ്യതകള്‍, ടൂറിസം സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിര്‍വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് കേരളയുടെ നേതൃത്വത്തിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 282 കോടി രൂപയാണ് പദ്ധതി അടങ്കല്‍ ആയി ഡി.പി.ആര് പ്രകാരമുള്ളത്. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണെന്റ ഇടപെടലില്‍ സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ച പ്രധാന കിഫ്ബി പദ്ധതികളിലൊന്നാണ് പൊന്നാനി സസ്പെന്ഷന് ബ്രിഡ്ജ്. ഇറിഗേഷന്‍, ഹാര്‍ബര്‍, പോര്‍ട്ട്, റവന്യൂ, പൊതുമരാമത്ത്, ദേശീയപാത എന്നീ വകുപ്പുകളുടെ സഹായത്തോടെ ആര്.ബി.ഡി.സി.കെയാണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നാണ് ഓരോ സമയത്തും തടസ്സങ്ങള്‍ നീക്കി പദ്ധതി മുന്നോട്ട് പോയത്. തീരദേശ ഇടനാഴിയോടൊപ്പം സൈക്കിള്‍ ട്രാക്ക്, ടൂറിസം വാക്ക് വേ, റസ്റ്റാറന്റുകള്‍, വിശ്രമ സ്ഥലങ്ങള്‍, കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനു കൂടി കഴിയുന്ന പാലം പൊന്നാനി ടൂറിസം സര്‍ക്യൂട്ടിന് വലിയ മുതല്‍ക്കൂട്ടാണ്.
ബിയ്യം കായല്‍, കര്‍മ പുഴയോര പാത, നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, വരാന്‍ പോകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ആന്‍ഡ് അക്വാട്ടിക്ക് ട്രാക്ക്, കനോലി കനാലിന് കുറുകെ പുഴയോര കര്‍മ പാലം, പൊന്നാനി ഹാര്‍ബര്‍ എന്നിവ കടന്ന് കടല്‍ പാലത്തിലൂടെ പടിഞ്ഞാറക്കര ബീച്ച്, പടിഞ്ഞാറെക്കര പാര്‍ക്ക് എന്നിവയടങ്ങുന്ന ടൂറിസം സര്‍ക്യൂട്ട് കടല്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ പൊന്നാനിക്ക് സാധ്യമാകും.














