Local newsMALAPPURAM
കെടി ജലീനെതിരെ വധഭീഷണി:പ്രതി അറസ്റ്റില്‍ പെട്ടെന്നുള്ള പ്രകോപനത്തിലെന്ന് ,പ്രതി

മലപ്പുറം: മുൻ മന്ത്രിയുടം ഇടത് സഹയാത്രികനുമായ കെ ടി ജലീലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് സന്ദേശമായാണ് ജലീലിന് ഭീഷണി ലഭിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സാപ്പ് സന്ദേശം അയച്ചതെന്നും മറ്റ് ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ഹംസയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സിഐ അഷ്‌റഫ് അറിയിച്ചു.
