Local newsMALAPPURAM
തിരൂരിൽ 1.78 കോടി രൂപയുടെ കുഴൽപണം പിടിച്ചു
![](https://edappalnews.com/wp-content/uploads/2023/07/8161539f-ef20-4350-b53f-7fff8f845416.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-4-18.jpg)
തിരൂർ : കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.78 കോടി രൂപയുടെ കുഴൽപണം തിരൂർ പൊലീസ് പിടികൂടി. പണം കടത്തിയ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി സ്വദേശി കൊടക്കാട്ട് അഷ്റഫ് (46) ആണ് അറസ്റ്റിലായത്.ചമ്രവട്ടം പാലത്തിനു സമീപം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ കുഴൽപണവുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു തിരൂർ ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മുൻസീറ്റിനിടയിൽ പ്രത്യേകം നിർമിച്ച രഹസ്യഅറയിൽ 500 രൂപയുടെ നോട്ടുകളായാണു പണം ഒളിപ്പിച്ചുവച്ചിരുന്നത്. എസ്ഐമാരായ പ്രദീപ് കുമാർ, വിപിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)