എസ് എ വേൾഡ് സ്കൂൾ പാർലമെന്റ്:
സ്ഥാനാരോഹണ ചടങ്ങ് പ്രൗഢമായി
പടിഞ്ഞാറങ്ങാടി : പറക്കുളം എസ്എവേൾഡ് സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്ഥാനാരോഹണ ചടങ്ങ് പ്രൗഢമായി. സ്കൂൾ പ്രൈം മിനിസ്റ്റർ,സ്കൂൾ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ തുടങ്ങി വിവിധ തസ്തികകളിലേക്കായി തെരഞ്ഞെടുക്കപ്പെട്ട 14 വിദ്യാർത്ഥികളാണ് ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. തൃത്താല സർക്കിൾ ഇൻസ്‌പെക്ടർ സി വിജയകുമാരൻ സത്യപ്രതിജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നേതൃപാടവം വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും നിറവേറ്റപ്പെടേണ്ട സാമൂഹിക ഉത്തരവാദിത്വവും ചടങ്ങിൽ ചർച്ച ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ് തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി, സ്കൂൾ അഡ്മിൻ ഷംഫിൽ പി എസ്, എം എസ് കോർഡിനേറ്റർ സുബൈർ ബാഖവി, വൈസ് പ്രിൻസിപ്പൽ രാധിക പി, അധ്യാപകരായ വാഹിദ് സഖഫി, തമ്മന്ന ഇ, എന്നിവർ പങ്കെടുത്തു.