Local newsMALAPPURAM
ഇന്നര്‍വെയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി.
കരിപ്പൂര്‍ : ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയ ശേഷം പാക്ക് ചെയ്ത് ഇയാള്‍ ധരിച്ചിരുന്ന ഇന്നര്‍ വെയറില്‍ തുന്നിപ്പിടിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 11 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണത്തിന്.