EDAPPALLocal news

രാജ്യസഭാ എംപി ബിനോയ് വിശ്വം ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബത്തെ സന്ദർശിച്ചു

എടപ്പാൾ: സി പി ഐ  നേതാവും മുൻ മന്ത്രിയും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം  ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബത്തെ സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30തോടെയാണ് എം പി പാർട്ടി പ്രവർത്തകരോടൊപ്പം കരുവാട്ട് മനയിലെത്തിയത്.  വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി എന്നും  ഒരു മികച്ച ചിത്രകാരൻ എന്നതിനോട് ഒപ്പം തന്നെ മികച്ച ചിന്തകൻ കൂടിയായിരുന്നു എന്നും അതു കൊണ്ട് തന്നെയാണ് മറ്റുള്ളവരിൽ നിന്ന് ആർട്ടിസ്റ്റ് നമ്പൂതിരി വ്യത്യസ്തനാക്കിയിരുന്നത്. ലോകം ഉള്ളിടത്തോളം കാലം നമ്പൂതിരിയുടെ സ്മരണ നിലനിൽക്കുമെന്നും ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ഉചിതമായ സ്മാരകം എന്നോണം ചിത്രകലാ ഗ്യാലറി ഉണ്ടാകണമെന്ന ബന്ധുക്കളുടെ ആവശ്യത്തോട് വേണ്ട ഇടപെടൽ നടത്താമെന്ന ഉറപ്പും അദ്ദേഹം നൽകി. പാർട്ടി ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, കെ.എൻ.ഉദയൻ ,പ്രഭാകരൻ നടുവട്ടം, ഇ.വി.അനീഷ്, പി.വി. ബൈജു, കെ.പി.റാബിയ, സി വി സുലൈമാൻ, മണി തത്തമ്മൽ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button