തൃത്താല ബ്ലോക്ക് പഞ്ചായത്ത്; ചെറുകിട വനിതാ സംരംഭങ്ങൾ 75% സബ്സിഡിയിൽ തുടങ്ങാം
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ വനിതാ സംരംഭകർക്ക് 75% വരെ സബ്സിഡി നിരക്കിൽ സംരംഭകത്വം തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് ആവശ്യമായ തുക കണ്ടെത്തുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് തുടങ്ങുന്ന വനിത, ട്രാൻസ്ജെൻഡർ ഗ്രൂപ്പുകൾക്കാണ് പദ്ധതിയിൽ ഭാഗമാവാൻ കഴിയുക. ഒരു ഗ്രൂപ്പിൽ ചുരുങ്ങിയത് രണ്ട് അംഗങ്ങൾ അനിവാര്യമാണ്. മിഷനറി, റോ മെറ്റീരിയൽസ് തുടങ്ങിയ വ്യവസായ ആവശ്യങ്ങൾക്കുള്ള പ്രാഥമിക മൂലധനങ്ങൾക്കാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സബ്സിഡി ലഭിക്കുക. കൃത്യമായ പ്രോജക്ട് തയ്യാറാക്കി സബ്മിഷൻ ചെയ്താൽ മാത്രമേ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. പദ്ധതിയുടെ സുതാര്യയ്ക്ക് ആവശ്യമായ പ്രൊസീജിയസ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഗ്രാമസഭകളിലൂടെയും മറ്റും ലഭിക്കുന്ന വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസുമായി ബന്ധപ്പെടാം Mob No. 9188127 154