MALAPPURAM

വെട്ടിച്ചിറയില്‍ മര ഉരുപ്പടികളുടെ നിര്‍മാണ ഷെഡ് കത്തിനശിച്ചു. ഒമ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

കോഴിച്ചെന സ്വദേശിയും വെട്ടിച്ചിറയിൽ താമസിക്കുന്നതുമായ മുണ്ടേക്കാട് ദാമോദരന്റെ മരപ്പണി ഷെഡാണ് ചൊവ്വാഴ്ച പുലർച്ചെ കത്തി നശിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഷെഡ് കത്തിയത്. തേക്ക് ഇരൂൾ,മാവ് അടക്കമുള്ള തടികളാണ് ഷെഡിൽ ഉണ്ടായിരുന്നത്. ഇത് മൂന്നോളം വീടുകൾക്കായി നിർമ്മാണം നടത്താൻ ഉള്ളതായിരുന്നു. ഇവ മുഴുവനും കത്തി നശിച്ചു. ഷെഡിൽ ഉണ്ടായിരുന്ന മിഷനറികളും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ട് മൂലമാണ് അപകടം നടന്നത് എന്നാണ് പ്രാഥമികമായ വിലയിരുത്തൽ. ഫയർഫോഴ്സും നാട്ടുകാരും കാടാമ്പുഴ സ്റ്റേഷനിൽ നിന്നും പോലീസും എത്തിയാണ് തീയണച്ചത്. ഏകദേശം 9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മര ഉരിപ്പടികൾ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് വിലയുണ്ട്.
മുൻപ് ഏറെക്കാലം ഗൾഫിൽ ജോലിചെയ്ത് വന്ന ദാമോദരൻ തന്റെ സമ്പാദ്യവും പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പയും ഉപയോഗിച്ചാണ് മരപ്പണി ഷെഡ് തുടങ്ങിയത്. വായനത്തിൽ തന്നെ ഇനിയും ലക്ഷക്കണക്കിന് രൂപ തിരിച്ചടയ്ക്കാൻ ഉണ്ട്. അതിനിടയിലാണ് ഈ അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button