Local newsTHRITHALA
ഞാങ്ങാട്ടിരി സ്വദേശി നാട്ടിലേക്ക് മടങ്ങവെ ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു
![](https://edappalnews.com/wp-content/uploads/2023/07/f9a5fc98-7fd7-4cc1-bef9-8f5fedc26d7a.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-2-20.jpg)
ഞാങ്ങാട്ടിരി ഒടിയൻ പടിയിൽ താമസിക്കുന്ന കുന്നത്ത് താഴത്തേതിൽ മുരളീധരൻ (64) കർണാടകയിൽ വെച്ച് ട്രെയിനിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. മുംബയിൽ നിന്നും നാട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കർണാടകയിലെ കുണ്ടയിൽ വെച്ച് ട്രെയിനിൽ കുഴഞ്ഞു വീണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. മൃതദേഹം കർണാടകയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ ബന്ധുക്കൾ ആരംഭിച്ചു. ഇതിനായി ബന്ധുക്കൾ കർണാടകയിലേക്ക് യാത്രതിരിച്ചു. ദീർഘകാലമായി ജോലി ചെയ്തിരുന്ന മുംബയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് ട്രെയിനിൽ വരികയായിരുന്നു ഇദ്ദേഹം. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തൃത്താല ഗ്രാമപഞ്ചായത്ത് മുൻ ഏഴാം വാർഡ് മെമ്പർ കെ ടി രാമചന്ദ്രൻ നായർ സഹോദരനാണ് : പ്രഭ മക്കൾ: അഭിലാഷ് (ദുബൈ), അഭിജിത് (ഖത്തർ)
![](http://edappalnews.com/wp-content/uploads/2025/01/logo.png)