MALAPPURAM
വിദ്യാര്‍ഥിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊണ്ടോട്ടി: വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പതിമൂന്നുകാരനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പുളിക്കല്‍ മദീനത്തുല്‍ ഉലും ഓര്‍ഫനേജില്‍ താമസിച്ചു പഠിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊണ്ടാട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഈ വര്‍ഷമാണ് പുളിക്കലില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നത്. പിതാവ്: പരേതനായ അലി അക്ബര്‍. മാതാവ്: ഷാഹിന.സഹോദരങ്ങള്‍: ഷഹബാസ്, ഷിബിന്‍.