Local newsTHRITHALA
ഞാങ്ങാട്ടിരിയിൽ വീടിന് മുകളിൽ തെങ്ങ് വീണ് അപകടം
തൃത്താല: ഞാങ്ങാട്ടിരി വി ഐ പി സ്ട്രീറ്റിൽ താമസിക്കുന്ന പാറക്കാട്ടിൽ അബ്ദുൽ കാദറിന്റെ വീടിന്റ മേൽക്കൂരയിലേക്ക് തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തെങ്ങ് പൊട്ടി വീണു. വീടിനും വീടിനകത്തുള്ള വസ്തുക്കൾക്കും നാശനഷ്ടം സംഭവിച്ചു. താമസക്കാർ അന്ന് വീട്ടിൽ ഇല്ലാതിരുന്നത് കാരണം ദുരന്തം ഒഴിവായി.