Local newsMALAPPURAM
ഇൻസ്റ്റയിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റിങ്; പ്രതി പിടിയിൽ
![](https://edappalnews.com/wp-content/uploads/2023/07/b8bab69e-8524-4e57-bb1c-f71e8849bdd0.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-1-15.jpg)
കാളികാവ് : ഇൻസ്‌റ്റഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ അയച്ച് ചാറ്റിങ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് മമ്പാട്ടുമൂല സ്വദേശി പറാട്ടി മുബശിർ (23) ആണ് അറസ്റ്റിലായത്. വാഹനത്തിൽ പച്ചക്കറി കച്ചവടം നടത്തുന്ന ആളാണ് മുബശിർ.മമ്പാട്ട്മൂലയിലെ യുവതിയുടെ പരാതിയിലാണു നടപടി. മറ്റു യുവതികളുടെ പേരില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്‌തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)