CHANGARAMKULAMLocal news

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ചങ്ങരംകുളം:കോക്കൂർ കേരള വ്യാപാരിവ്യവസായി ഏകോപന സമിതി കോക്കൂർയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കൾക്കുള്ള ആദരവ് സംഘടിപ്പിച്ചു. നിർദ്ധനവിദ്യാർത്ഥികൾക്കുള്ള പഠന സഹായവും വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ റസാക്ക് നാലകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വാർഡ് മെമ്പർ പി.എ അബ്ദുൽ സലാം ഉദ്ഘാടനം നിർവ്വഹിച്ചു.

കെ.വി.വി.എസ് മലപ്പുറം ജില്ലാ സെക്രട്ടറി പി.പി ഖാലിദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.കല്ലുംപുറം അബൂബക്കർ, ഇ.വി മാമു, കെ.വി സുബ്രമണ്യൻ, വി.എ ബഷീർ എന്നിവർ സംസാരിച്ചു.ഇ.വി മുജീബ് കോക്കൂർ സ്വാഗതവും, ആശിഖ് ഗാർഡൻസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button