Local newsMALAPPURAM

മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്


എടപ്പാൾ : മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക, മണിപ്പൂരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടും, കലാപം കലാപരിചിതമായ മണിപ്പൂരിലെ സാഹചര്യം കലാപ കലുഷിതം ആകുമ്പോഴും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും മൗനം മൗനം വെടിയണമെന്നും ആവശ്യപ്പെട്ടുകൊണ്ട്യൂത്ത് ലീഗ് ചേകന്നൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരം വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വിവിഎം മുസ്തഫ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകന്നൂർ അധ്യക്ഷതവഹിച്ചു.
തവനൂർ നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.


എംഎസ്എഫ് മണ്ഡലം പ്രസിഡന്റ്‌ ഏവി നബീൽ,സുലൈമാൻ മൂതൂർ,സാദിക്ക് പോട്ടൂർ,വിവി മിറാഷ്, റസാഖ്‌ എടയത്ത്,നിയാസ് പിവി, ഹനീഫ ഹാജി, എംഎം മുഹമ്മദ്‌, സിപി മുഹമ്മദ്‌, പി സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button