KERALALocal newsMALAPPURAM

മാനസികവൈകല്യമുളള അമ്മയെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു

കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മാനസികവൈകല്യമുളള അമ്മയെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു. തലവൂര്‍ അരിങ്ങട സ്വദേശി അന്‍പത്തിയഞ്ചു വയസുളള മിനിയാണ് കൊല്ലപ്പെട്ടത്. മകന്‍ ജോമോനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. കലയപുരത്തെ ചികില്‍സാ കേന്ദ്രത്തിലായിരുന്ന അമ്മയെ രാവിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു കൊലപാതകം. അമ്മയുമായി ബൈക്കില്‍ പോകുമ്പോള്‍ ചെങ്ങമനാട് നടുറോഡില്‍ വച്ച് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. പിടിയിലായ ജോമോനും മാനസികവൈല്യം ഉളളതായാണ് സംശയം. 2007 മുതല്‍ കലയപുരത്ത് ചികില്‍സയ്ക്കെത്തുന്ന മിനി ചികില്‍സ കഴിയുമ്പോള്‍ വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു രീതി. രാവിലെ വീട്ടിലേക്ക് പോകാന്‍ മകനെ വിളിച്ചുവരുത്തിയത് മിനിയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button