Local newsMALAPPURAM
ചിത്രരചന പഠന ക്ലാസിന് തുടക്കം


ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പ് സംയുക്തമായി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ആലങ്കോട് പരിധിയിലെ കുട്ടികൾക്കും, മുതിർന്നവർക്കും ആയി ചിത്രരചന പഠന ക്ലാസിന്റെ ഉദ്ഘാടനം ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷെഹീർ നിർവ്വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര സ്റ്റാൻഡിങ് ചെയർമാൻ രാംദാസ് മാഷ് അധ്യക്ഷ വഹിച്ചു, പദ്ധതിയുടെ വിശദീകരണം എൻ.പി.അക്ഷയ്, ഗോപിക എസ് നായർ എന്നിവർ ചേർന്ന് നൽകി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് മെമ്പർ വിവി കരുണാകരൻ ആലങ്കോട് പഞ്ചായത്ത് മെമ്പർ തസ്ലീം അബ്ദു ബഷീർ എന്നിവർ ആശംസ അർപ്പിച്ചു, സുരേഷ് മാഷ് നന്ദിയും പറഞ്ഞു.
