EDAPPALLocal news
ദത്ത് ഗ്രാമം പദ്ധതി തുടങ്ങി
കാലടി: കാടഞ്ചേരി ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാടഞ്ചേരി ലക്ഷം വീട് കോളനിയിൽ ദത്ത് ഗ്രാമം പദ്ധതി തുടങ്ങി. കാലടി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ജി.ജിൻസി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ എം.ഷൈനി അധ്യക്ഷത വഹിച്ചു.കോഡിനേറ്റർ ടി ദിൽന, എ രാജേഷ്, പി അനുപമ, കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, സി ബീന, എം വി വീണ, ടി സുജി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി. പകർച്ചവ്യാധി ബോധവൽക്കരണം, മാലിന്യ നിർമാർജന പ്രവർത്തന ബോധവൽക്കരണം, കുടിവെള്ള ശുചീകരണം, കൊതുക് ലാർവ നശീകരണം, എന്നിവ നടത്തും. കാടഞ്ചേരി ലക്ഷംവീട് കോളനിയെ പകർച്ചവ്യാധി രഹിത ഗ്രാമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.