EDAPPALLocal news
വിജയഭേരി വിജയ സ്പർശം എടപ്പാൾ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം ചേർന്നു
![](https://edappalnews.com/wp-content/uploads/2023/07/2519e294-339f-4cf6-8a0f-698697efe18e.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432652024-1024x1024-3-1024x1024.jpg)
എടപ്പാൾ: മലപ്പുറം ജില്ലാ പഞ്ചായത്തും എടപ്പാൾ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വിജയഭേരി വിജയ സ്പർശം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എ ഇ ഒ പദ്ധതി വിശദീകരണം നടത്തി.കോഡിനേറ്ററായി രമണി ടീച്ചറെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന എംപി സ്വാഗതവും സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)