CHANGARAMKULAMLocal news

ഉമ്മൻ ചാണ്ടി പൊതു പ്രവർത്തകർക്ക് മാതൃക:,നന്ദകുമാർ എം എൽ എ

ചങ്ങരംകുളം:മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പൊതു പ്രവർത്തകർക്ക് മാതൃകയാണെന്ന് നന്ദകുമാർ എം എൽ എ. ആലംകോട് – നന്നമുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് നടത്തിയ ഉമ്മൻചാണ്ടി സർവ്വ കക്ഷി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ അനുശോചന സന്ദേശം നൽകി. പി പി യൂസഫലി , പിടി അബ്ദുൽ ഖാദർ , സി എം യൂസഫ്,പി വിജയൻ , കെ കെ സുരേന്ദ്രൻ, സുമേഷ് , പി പി ഖാലിദ് , റഫീഖ് അൻവരി , നൗഫൽ സഅദി , ഹമീദ് മാസ്റ്റർ , ഹുറൈർ കൊടക്കാട്ട് , ഷാനവാസ് വട്ടത്തൂർ ,  അടാട്ട് വാസുദേവൻ, ഉണ്ണികൃഷ്ണൻ , മൂസകുട്ടി മാസ്റ്റർ , റീസ പ്രകാശ് , ടി കൃഷ്ണൻ നായർ , കുഞ്ഞുമുഹമ്മദ് പന്താവൂർ , ഉമ്മർ കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button