Local newsTHRITHALA
ആലൂർ കുണ്ടുകാട് കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു
പട്ടിത്തറ പഞ്ചായത്തിലെ ആലൂർ കുണ്ടുകാട് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വെള്ളിയാഴ്ച കാലത്ത് 10 മണിക്കാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് തൃത്താല പോലീസ് കൊണ്ടുകാട് പ്രവർത്തിക്കുന്ന തസ്നി സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നനായ 32 പാക്കറ്റ് ഹാൻസ് കണ്ടെടുത്തത്. പ്രസ്തുത ഹാൻസ് പാക്കറ്റുകൾ വിൽക്കാനാണ് സൂക്ഷിച്ചത് എന്നതും അന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈയിൽ സൂക്ഷിച്ചതിനും വിൽക്കാൻ ശ്രമിച്ചതിനുമടക്കം കട ഉടമയായ കുണ്ടുകാട് സ്വദേശി ആലിക്കുട്ടിക്കെതിരെ (62) തൃത്താല പോലീസ് കേസെടുത്തു. ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധനയാണ് പോലീസ് നടത്തിവരുന്നത്.