MALAPPURAM

ഈറ്റ് റൈറ്റ് കേരള ആപ്പ്: ജില്ലയിൽ നിന്ന് ഇടംപിടിച്ചത് 134 സ്ഥാപനങ്ങൾ

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഈറ്റ് റൈറ്റ് കേരള’ ആപ്പിൽ ഗുണനിലവാരമുള്ള ഹോട്ടലുകളായി മലപ്പുറം ജില്ലയിൽ ഇടം പിടിച്ച് 134 ഹോട്ടലുകൾ. നിലമ്പൂർ -ഒമ്പത്, പെരിന്തൺമണ്ണ -എട്ട്, പൊന്നാനി -ഏഴ്, തിരൂരങ്ങാടി -എട്ട്, കൊണ്ടോട്ടി -ആറ്, വേങ്ങര -ഒമ്പത്, തിരൂർ -പത്ത്, മങ്കട -ഒമ്പത്, മലപ്പുറം -പത്ത്, കോട്ടയ്ക്കൽ -ഒമ്പത്, താനൂർ -ഏഴ്, വണ്ടൂർ -ഒമ്പത്, മഞ്ചേരി -ഒമ്പത്, ഏറനാട് -ഒമ്പത്, തവനൂർ -എട്ട്, വള്ളിക്കുന്ന് ഏഴ് എന്നിങ്ങനെയാണ് ഇടംപിടിച്ച ഹോട്ടലുകളുടെ എണ്ണം.
‘ഈറ്റ് റൈറ്റ് കേരള’ ആപ്പിൽ കയറിയാൽ ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും അറിയാം.  
ഒരു സ്ഥാപനത്തെ ഈറ്റ് റൈറ്റ് കേരള ആപ്പിന്റെ ഭാഗമാക്കാൻ നിരവധി മാനദണ്ഡങ്ങളുണ്ട്. ഇതനുസരിച്ചാണ് സ്ഥാപനങ്ങൾക്ക് റേറ്റിങ് നൽകുന്നത്. ഫുഡ് സേഫ്റ്റി (എഫ്.എസ്.എസ്.എ.ഐ) രജിസ്ട്രേഷൻ/ലൈസൻസ് സർട്ടിഫിക്കറ്റ്, ഫുഡ് സേഫ്റ്റി ഡിസ്‌പ്ലേ ബോർഡ്, ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ടോൾ ഫ്രീ നമ്പർ, എഫ്.എസ്.എസ്.എ.ഐ ലൈസൻസ്/രജിസ്ട്രേഷൻ നമ്പർ കാണിക്കുന്ന ഇൻവോയ്സ്, ആർ.യു.സി.ഒ സ്റ്റിക്കറും അനുബന്ധ രേഖകളും ജല പരിശോധനാ റിപ്പോർട്ട്, ഭക്ഷണ സാമ്പിൾ ടെസ്റ്റ് റിപ്പോർട്ട് (ലൈസൻസ് ഉള്ളവർക്കുമാത്രം), മെഡിക്കൽ സർട്ടിഫിക്കറ്റ്, വിതരണക്കാരനിൽനിന്നുള്ള ഗ്യാരണ്ടി ഫോം, കീടനിയന്ത്രണ കരാർ, കീടനിയന്ത്രണ സേവനങ്ങൾ വഹിക്കാനുള്ള കരാറുകാരുടെ ലൈസൻസ്, ലീഗൽ മെട്രോളജി സർട്ടിഫിക്കറ്റ്, ഉപഭോക്തൃ പരാതി ലോഗ് ബുക്ക്, പരിശീലന രേഖകൾ എന്നിവയെല്ലാം പരിശോധിച്ചാണ് ഹോട്ടലുകൾക്ക് റേറ്റിങ് കൊടുക്കുന്നത്. കൂടുതൽ സ്ഥാപനങ്ങളെ ഓഡിറ്റിങ് നടത്തി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷാ നിയമത്തെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ഭക്ഷ്യസുരക്ഷാ ഗ്രിവൻസ് പോർട്ടൽ ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കാനുമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button