കേന്ദ്ര സർക്കാരി ന്റെ ഒമ്പതാം വാർഷികം:ലഘുലേഖ വിതരണം ചെയ്തു


ചങ്ങരംകുളം: കേന്ദ്രസർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ തുറന്നു കാണിച്ച ലെഖ ചങ്ങരംകുളത്തെ പ്രമുഖ വ്യക്തികളുടെ വീടുകൾ സന്ദർശിച്ച് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ല പ്രഭാരിയുമായ എം. നാകേഷ് വീടുകളിൽ എത്തി വിതരണം ചെയ്തു. ഇതിനോടകം നാലര കോടി പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സാസഹായം 5 ലക്ഷം രൂപ വീതം നൽകുകയും, കൂടാതെ ആരോഗ്യ ഇൻഷുറൻസും, രാജ്യത്തെ കോവിഡ് വാക്സിനുകൾ ജനങ്ങൾക്ക് സൗജന്യമായി നൽകിയ ലോകത്തിന് മാതൃക കാണിച്ച കേന്ദ്രസർക്കാരാണ് നമ്മുടെ നട്ടെല്ലെന്നും ദേശീയ പാതകളും റെയിൽവേ സ്റ്റേഷനുകളും വൻ കുതിപ്പിലാണെന്നും നാഗേഷ് പറഞ്ഞു. ചങ്ങരംകുളം മണ്ഡലം സെക്രട്ടറി ജനാർദ്ദനൻ പട്ടേരി അധ്യക്ഷതവഹിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പാവിട്ടപ്പുറം, ബിജെപി ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ബിജു മാന്തടം, മണി മൂക്കുതല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
