MALAPPURAM

തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റ മിന്നല്‍ പരിശോധന

വ്യാഴാഴ്ച പുലർച്ചയാണ് തിരൂർ മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും ആയി തിരൂർ മത്സ്യ മാർക്കറ്റിൽ എത്തുന്നു എന്ന് രഹസ്യ വിവരത്തെ തുടർന്നായിരുന്നു അധികൃതർ പരിശോധന നടത്തിയത്. 12 ലോറികളിലെ മത്സ്യങ്ങൾ മൊബൈൽ ലാപ്പിന്റെ സഹായത്തോടെ പരിശോധിച്ചു. അയില, മത്തി തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധിച്ചത്. പരിശോധനയിൽ കെമിക്കലുകൾ മത്സ്യത്തിലുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ തുടർ പരിശോധനയ്ക്കായി മത്സ്യം കോഴിക്കോട് ലാബിലേക്ക് അയച്ചു. തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം എൻ ഷംസിയ, മഞ്ചേരി ഭക്ഷ്യസുരക്ഷാ ഓഫീസർ എൻ അബ്ദുൽ റഷീദ്, കോട്ടക്കൽ ഭക്ഷ്യസുരക്ഷാ ഓഫീസർ യു. ദീപ്തി എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടത്. കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലും ഇതേ രീതിയിലുള്ള വിവരം അറിഞ്ഞതിനെ തുടർന്ന് പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button