Local newsMALAPPURAM

മൈസൂരുവിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

മഞ്ചേരി:സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കുപോയ യുവാവ് മൈസൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് വട്ടപ്പറമ്പിൽ ഷിഹാബ് റഹ്‌മാൻ (25) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് വണ്ടൂർ വാണിയമ്പലം സ്വദേശിയായ യുവാവിന് കാലിന് സാരമായി പരിക്കേറ്റു. ബുധനാഴ്‌ച രാത്രി പന്ത്രണ്ടരയോടെ മൈസൂരു സിറ്റിക്കു സമീപമാണ് അപകടമുണ്ടായത്. വേഗത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് പെട്ടെന്ന് വലിയ ഹമ്പിൽ കയറി മറിയുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഇരുവരും ബൈക്കിൽനിന്ന് തെറിച്ചുവീണതിനെത്തുടർന്ന് ഷിഹാബിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്‌ച ഉച്ചയോടെ ബന്ധുക്കൾ മൈസൂരുവിലെ കെ.ആർ.എച്ച്. ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. വൈകീട്ട് ആറരയോടെ മേലാക്കം ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി. മേലാക്കത്തെ കടയിൽ ഗ്ലാസ് കട്ടറായി ജോലിചെയ്തുവരുകയായിരുന്നു. രണ്ടു ബൈക്കുകളിലായി നാലംഗസംഘം ചൊവ്വാഴ്‌ച വൈകീട്ടാണ് വഴിക്കടവിൽനിന്ന് മൈസൂരുവിലേക്കു പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button