GULF
മകളുടെ വിവാഹം നടത്തി പുതിയ വിസയിൽ ജിദ്ദയിലെത്തിയ പ്രവാസി പത്താം ദിവസം മരിച്ചു
ജിദ്ദ: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി വാഴക്കാട് പഞ്ചായത്ത് എടവണ്ണപ്പാറ വട്ടപ്പാറ മൂലയിൽ സ്വദേശി നന്മണ്ട റായ് മുഹമ്മദ് (45) ആണ് മരിച്ചത്.
ജിദ്ദയിലെ ഹരാസാത്തിൽ കുടിവെള്ള കടയിൽ ജീവനക്കാരനായിരുന്നു. മകളുടെ വിവാഹത്തിന് ശേഷം 10 ദിവസം മുമ്പാണ് ഇദ്ദേഹം പുതിയ വിസയിൽ ജിദ്ദയിൽ എത്തിയത്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.