CHANGARAMKULAMLocal news
അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് കേരള ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടന്നു


ചങ്ങരംകുളം:അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ ഇരുപത്തി മൂന്നാമത് വാർഷിക സമ്മേളനവും ചങ്ങരംകുളം യൂണിറ്റിന്റെ ജനറൽ ബോഡിയോഗവും നടന്നു. ചങ്ങരംകുളം രാജകീയ മംഗല്യ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പുഷ്പാകരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കബീർ പൊന്നാനി മുഖ്യപ്രഭാഷണം നിർവഹിച്ചു.പി കെ ദാവൂദ്, ബഷീർ ചട്ടിപ്പറമ്പ്, സുധി മാരുതി, വ്യാപാരി വ്യവസായി ഏകോപന സമതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി പി കാലിദ്, ഷാജി തവയിൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.വിപിൻ, സുമേഷ്, പ്രവീൺ, അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
