CHANGARAMKULAMLocal news
പൂർവവിദ്യാർഥി സംഗമം 23ന്
ചങ്ങരംകുളം : അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 2000, 2001, 2002 പ്ലസ്ടു ബാച്ച് യൂടേൺ കൂട്ടായ്മ സംഗമം 23ന് നടക്കും. വിടപറഞ്ഞ സഹപാഠികൾ, അധ്യാപകർ എന്നിവരുടെ അനുസ്മരണം, അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് ഭാരവാഹികളായ റഷീദ് കാളാച്ചാൽ, ത്രതീഷ് കോക്കൂർ, സി.വി.ശരീഫ, വി.കെ.നജീറ, നിമിത ജോർജ് എന്നിവർ പറഞ്ഞു