എസ് ജെ എം മേഖലാ സമ്മേളനം സമാപിച്ചു
ചങ്ങരംകുളം : രാജ്യം സ്വാതന്ത്ര്യം നേടും വരെ പൊതു വിദ്യാലയങ്ങളിൽ നടന്നിരുന്ന മതപഠനം സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം വിശ്വാസികൾ പ്രയത്നിച്ചുണ്ടാക്കിയ സ്ഥാപനങ്ങളിൽ മാത്രമാണ് നടന്നു വരുന്നതെന്നും സർക്കാർ മറ്റു തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ നാമമാത്രമായതാണ് ഏറ്റവും ചുരുങ്ങിയ വേതനത്തിന് സേവനം നടത്തുന്ന മതാദ്ധ്യപകർക്കും അവരിൽ നിന്ന് അംശാദായം സ്വീകരിച്ച് ക്ഷേമനിധി മുഖേന നല്കുന്നുള്ളുവെന്നും മറിച്ചുള്ള ഒറ്റപ്പെട്ട അപശബ്ദങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും കേരള മദ്റസാധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. എടപ്പാൾ മേഖലാ മദ്റസാദ്ധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി പി അബ്ദുല്ലത്വീഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സാബിത്ത് അബ്ദുള്ള സഖാഫി വാവാട് മുഖ്യപ്രഭാഷണം നടത്തി.സി വി അബ്ദുൽ ജലീൽ അഹ്സനി . കെ പി എം ബഷീർ സഖാഫി,അബ്ദുറഹീം സഖാഫി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.