MALAPPURAM
മലപ്പുറത്ത് ഏഴാം ക്ലാസുകാരന് ട്രെയിൻ തട്ടി മരിച്ചു
![](https://edappalnews.com/wp-content/uploads/2023/07/malappuram-student-train-accident-death-101835822.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-4-7-1024x1024-2-1024x1024.jpg)
മലപ്പുറം: മലപ്പുറം തിരൂര്‍ പുല്ലൂരിനടുത്ത് വിദ്യാര്‍ഥി ട്രെയിൻ തട്ടി മരിച്ചു. ഏഴൂര്‍ ഗവ. ഹൈസ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും പുല്ലൂര്‍ പുന്നശ്ശേരി മുകുന്ദന്റെ മകനുമായ അജിൻ (14) ആണ് മരിച്ചത്.ഷൊര്‍ണൂര്‍ ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. വൈകിട്ടോടെ പുല്ലൂരാല്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. മാതാവ്: ഷിന്ന. സഹോദരി: അനഘ
![](http://edappalnews.com/wp-content/uploads/2025/01/logo.png)