Local newsTHRITHALA
കപ്പൂര്‍ സിറ്റി അഭയം ചാരിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു.
കപ്പൂർ അഞ്ചാം വാർഡ് അഭയം ചാരിറ്റി SSLC, +2 വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.കപ്പുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷത വഹിച്ചു അഭയം ചാരിറ്റി സെക്രട്ടറി ഷിനോജ് സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ബ്ലോക്ക് മെമ്പർമാർ കെ വി ബാലകൃഷ്ണൻ , മുഹമ്മദ് റവാഫ് സിപിഐഎം ലോക്കൽ സെക്രട്ടറി രാവുണ്ണി കുട്ടി സിപിഐഎം ഏരിയ കമ്മിറ്റി അംഗം മനോജ് കുമാർ കപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാർ പി ശിവൻ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.അഭയം ചാരിറ്റി വൈ പ്രസിഡൻറ് ഷാനിബ് ഒ പി കപ്പൂർ നന്ദിയും പറഞ്ഞു.