KUTTIPPURAMLocal news
കുറ്റിപ്പുറത്ത് ശുചീകരണം പേരിനുമാത്രം
കുറ്റിപ്പുറം : ടൗണും ബസ് സ്റ്റാൻഡും ശുചീകരിക്കുന്നതിന് പഞ്ചായത്തിൽ ജീവനക്കാരുണ്ടെങ്കിലും ശുചീകരണം കാര്യക്ഷമമല്ലെന്നു പരാതി. ഇവിടുത്തെ മാലിന്യങ്ങൾ നീക്കംചെയ്തിട്ട് ഒരാഴ്ചയായി. മാലിന്യങ്ങൾ വെയ്റ്റിങ് ഷെഡ്ഡിനു സമീപം കൂടിക്കിടക്കുകയാണ്.
ബസ് സ്റ്റാൻഡും ടൗണും ശുചീകരിക്കാൻമാത്രം പഞ്ചായത്തിലുള്ളത് നാലു തൂപ്പുകാരാണ്. ഇതിൽ ഒരാൾ അവധിയിലാണ്. അതിനു പകരം ദിവസവേതനത്തിന് നിയമിച്ച ഹരിതകർമസേനയിലെ ഒരു പ്രവർത്തകൻ രാത്രിയിൽ സ്റ്റാൻഡിന്റെ ഒരു ഭാഗം വൃത്തിയാക്കുന്നതൊഴിച്ച് മറ്റിടങ്ങളിലൊന്നും കാര്യമായി ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നില്ല.
കഴിഞ്ഞ മൂന്നുവർഷമായി ടൗണിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും നടക്കാറില്ല. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ചിതറിക്കിടക്കുന്ന മാലിന്യം