CHANGARAMKULAMLocal news
ഡിവൈഎഫ്ഐ കപ്പൂർ മേഖലാ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഡിവൈഎഫ്ഐ കപ്പൂർ മേഖലാ സമ്മേളനം എം ചന്ദ്രൻ നഗർ കപ്പൂർ സിറ്റിയിൽ വച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സുദീപ് ഉദ്ഘാടനം ചെയ്തു. സംഗാടക സമിതിക്ക് വേണ്ടി ലോക്കൽ കമ്മിറ്റി അംഗം പി ശിവൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ മേഖല വൈസ് പ്രസിഡന്റ് മൺസൂർ എറവക്കാട് അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം ഗഫൂർ കാഞ്ഞിരത്താണി അനുശോചന പ്രമേയം ഫഹദ് മണ്ണാറ പറമ്പ്. പ്രവർത്തന റിപ്പോർട്ട് പ്രദീപ് ചിറ സംഘടന റിപ്പോർട്ട് ബ്ലോക്ക് ട്രഷറർ കെ പി അഭിലാഷ്. അഭിവാദ്യം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാവുണ്ണി കുട്ടി, ഏരിയ കമ്മിറ്റി അംഗം വി കെ മനോജ് കുമാർ ഏരിയ കമ്മിറ്റി അംഗം എം പി കൃഷ്ണൻ. 20 അംഗ കമ്മിറ്റിയിൽ 9അംഗ സെക്രട്ടറിയേറ്റും, പ്രസിഡണ്ടായി നിഷാദ് കൊടിക്കാൻകുന്ന് സെക്രട്ടറിയായി പ്രദീപ് ചിറ ട്രഷററായി ഫഹദ് മണ്ണാറപറമ്പ് എന്നിവരെ തിരഞ്ഞെടുത്തു