CHANGARAMKULAMLocal news

തിപ്പിലശ്ശേരിയിൽ ഭൂമിക്കടിയിൽ നിന്ന് വെള്ളം തിളക്കുന്ന ശബ്ദം കേട്ട സംഭവം; കുഴൽക്കിണർ കണ്ടെത്തി

തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽ നിന്നും തിളക്കുന്ന ശബ്ദം കേട്ട് സംഭവത്തിൽ കുഴൽ കിണർ കണ്ടെത്തി. കുന്നംകുളം ദുരന്തനിവാരണ ഡെപ്യൂട്ടി തഹസിൽദാർ രാജേഷ് മാരത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുഴൽക്കിണർ കണ്ടെത്താൻ കഴിഞ്ഞത്. രാവിലെ 11.30 ഓടെ സംഭവസ്ഥലത്ത് എത്തിയ സംഘം ഭൂമിക്കടിയിലെ വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള ഉപകരണമായ ഡൗസിംഗ് റൂഡ് എന്ന ഉപകരണം ഉപയോഗപ്പെടുത്തിയാണ് കുഴൽക്കിണർ കണ്ടെത്തിയത്. ഒരടിയോളം താഴ്ചയുള്ള കുഴൽക്കിണർ ആണ് കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുഴിക്കപ്പെടുകയും പിന്നീട് വെള്ളമില്ലാതെ വന്ന അവസ്ഥയിൽ കല്ലുവെച്ച് അടയ്ക്കപ്പെടുകയും ചെയ്ത നിലയിലായിരുന്നു എന്ന് കരുതുന്നു. മഴക്കാല വ്യതിയാനത്തിന്റെ ഭാഗമായി ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിച്ചതാണ് ഇത്തരത്തിൽ തിളക്കുന്ന ശബ്ദം കേൾക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താലൂക്ക് ഉദ്യോഗസ്ഥരായ ഡേവിഡ് ജോൺ,രതീഷ്, മനോഷ് തുടങ്ങിയ സംഘമാണ് സംഭവസ്ഥലത്ത് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button