താനൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ മിന്നല്‍ പരിശോധന ;റെയില്‍പ്പാള നടത്തക്കാര്‍ക്ക് ബോധവത്ക്കരണം നടത്തി.
![](https://edappalnews.com/wp-content/uploads/2023/07/image-4.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432644544-1024x1024-2-1024x1024.jpg)
താനൂർ : റെയിൽവേ സ്റ്റേഷനിൽ മിന്നൽപ്പരിശോധന നടത്തി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്. റെയിൽപ്പാളം മുറിച്ചു കടക്കുന്നവരുടെയും പാളത്തിലൂടെ നടക്കുന്നവരുടെയും എണ്ണം കൂടുന്നതായുള്ള പരാതിയെത്തുടർന്നാണിത്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയ റെയിൽവേ പോലീസ് കണ്ടത് സ്കൂൾ വിദ്യാർഥികൾ അടങ്ങുന്ന ആളുകൾ ട്രാക്കിന്റെ നടുവിലൂടെ നടക്കുന്നതും പാളം മുറിച്ചു കടക്കുന്നതുമാണ്.
കാട്ടിലങ്ങാടി, ദേവധാർ സ്കൂളിലെ വിദ്യാർഥികളായിരുന്നു ഭൂരിഭാഗവും. ഇവരെയും മുതിർന്നവരെയും റെയിൽവേ പോലീസ് ബോധവത്കരണം നടത്തി പറഞ്ഞയച്ചു. ഇനിയും നിയമലംഘനം നടത്തിയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ സുരക്ഷാസേന അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് വിദ്യാർഥികൾ ട്രാക്കിലൂടെ നടന്നുവരുമ്പോൾ വണ്ടിയുടെ ഹോൺകേട്ട് ഓടിമാറിയ സംഭവം നാട്ടിൽ നടുക്കമുണ്ടാക്കിയിരുന്നു.ആർ.പി.എഫ്. താനൂരിൽ നടത്തിയ മിന്നൽ പരിശോധയിൽ സഹായികളായി താലൂക്ക് ദുരന്ത നിവാരണ സേനയും എമർജെൻസി റസ്ക്യൂ ഫോഴ്സ് വൊളന്റിയർമാരും പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)