Local newsTHRITHALA
കപ്പൂരിൽ എംസിഎഫ് മാറ്റി സ്ഥാപിച്ചത് റോഡരികിൽ, അപകട സാധ്യതയേറുന്നു
കപ്പൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് വെള്ളാളൂരിൽ ഹരിത കർമ്മ സേന നിർമ്മിച്ച എം.സി.എഫ് ന്റെ സീറ്റുകൾ അപകടസാധ്യത ഉണ്ടാകും വിധം റോഡിലേക്ക് തള്ളിനിൽക്കുന്നു. ബൈക്കുകളിൽ വരുന്ന യാത്രക്കാരുടെ കഴുത്തിന് നേരെയാണ് നിലവിൽ ഷീറ്റുകൾ നിൽക്കുന്നത്. റോഡിന്റെ വളവിൽ ആയതുകൊണ്ട് തന്നെ അപകട സാധ്യത വളരെ കൂടുതലാണ്. ഉയരമുള്ള കാറുകളുടെയും ലോറികളുടെയും ചില്ലുകൾ തകരാനും ഈ ഷീറ്റുകൾ കാരണമായേക്കാം. റോഡിൽനിന്ന് നിശ്ചിത അകലം പാലിച്ച് എംസിഎഫ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരാഴ്ച മുമ്പാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ നീക്കാൻ സ്ഥാപിച്ച എം സി എഫ് പ്രദേശത്തെ സാംസ്കാരിക നിലയം നിർമ്മിക്കുന്നതിന് ഭാഗമായി പ്രസ്തുത സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്