Local newsTHRITHALA
പരാതിക്കാരെ ആക്രമിച്ച കേസിൽ പട്ടിത്തറ ആലൂർ സ്വദേശികൾക്ക് തടവും പിഴയും കോടതി വിധിച്ചു
പട്ടികജാതിയിൽപ്പെട്ട വ്യക്തിയെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്ത കേസിൽ ആലൂർ സ്വദേശികൾക്കെതിരെ കോടതി വിധി പ്രസ്താവിച്ചു. പട്ടിത്തറ പഞ്ചായത്ത് ആലൂർ സ്വദേശികളായ ഇസ്മയിൽ (56) മുഹമ്മദ് നിസാം (20) എന്നിവർക്കെതിരെയാണ് വെള്ളിയാഴ്ച മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷ്യൽ കോടതി ആറുമാസം തടവും 20000 രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കേണ്ടി വരുന്നതാണ്. തൃത്താല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷൊർണൂർ ഡിവൈഎസ്പി എൻ മുരളീധരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.