Local newsMALAPPURAMVELIYAMKODE
മലബാര്‍ അവഗണന; പൊന്നാനി എംഎല്‍എയുടെ ഓഫിസിലേക്ക് എസ് ഡിപിഐ മാര്‍ച്ച്
![](https://edappalnews.com/wp-content/uploads/2023/07/1500x900_214045-ponnani.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432641013-3-903x1024.jpg)
പൊന്നാനി: മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃശ്ചികമല്ല എന്ന പ്രമേയത്തില്‍ നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയോടുള്ള അവഗണനയ്ക്കെതിരേ എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി നന്ദകുമാര്‍ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പി സക്കീര്‍, വൈസ് പ്രസിഡന്റ് ഹസന് ചിയ്യാനൂര്‍, ഖജാഞ്ചി ഫസലു പുറങ്ങ്, ജോയിന്റ് സെക്രട്ടറി റഷീദ് കാഞ്ഞിയൂര്‍ സംസാരിച്ചു. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)